Posts

Showing posts from October, 2024

എമറി ശെരിക്കും ആർസ്നലിൽ സമയം അർഹിച്ചിരുന്നോ?

Image
“You cannot solve a problem with the same mind that created it” - Albert Einstein ("ഒരു പ്രശ്നം സൃഷ്ടിച്ച അതേ മനസ്സുകൊണ്ട് നിങ്ങൾക്ക് അത് പരിഹരിക്കാൻ കഴിയില്ല.” - ആൽബേട്ട് ഐൻസ്റ്റീൻ) കുഴഞ്ഞുമറിഞ്ഞ തന്ത്രങ്ങൾ, സ്റ്റാർ കളിക്കാരെ വിനാശകരമായ രീതിയിൽ കൈകാര്യം ചെയ്യൽ, ബാഴ്‌സലോനയോട് 6-1 ന് തോറ്റതിൻ്റെ മുറിപ്പാടുകൾ: എമെറിക്ക് എല്ലാ കാലത്തും പാഠങ്ങൾ ഉൾകൊള്ളാൻ ഉണ്ടായിരുന്നു. പക്ഷെ അദ്ദേഹത്തിന് അത് സാധിച്ചായിരുന്നോ എന്നതാണ് ചോദ്യം. അതിലുപരി ആർസ്നലിൽ തുടർന്നിരുന്നെങ്കിൽ അദ്ദേഹത്തിന് നേട്ടങ്ങൾ കൈവരിക്കുവാൻ സാധിക്കുമായിരുന്നോ എന്നതാണ് ഈ ലേഖനത്തിൽ നമ്മൾ പരിശോധിക്കുവാൻ പോകുന്നത്. ആർസ്നൽ കോച്ചിംഗ് ജോലിയിലേക്ക് അഭിമുഖം നടത്തിയ മറ്റ് ഏഴ് പേരെയും എമറി പരാജയപ്പെടുത്തിയിരുന്നു എന്നാണ് മുഖ്യധാരമാധ്യമങ്ങള്‍ അന്ന് റിപ്പോർട്ട് ചെയ്തിരുന്നത്. അഭിമുഖത്തിൽ ടീമിനെക്കുറിച്ചുള്ള ശ്രദ്ധേയമായ അറിവും ടീമിൻ്റെ ഭാവിയെക്കുറിച്ചുള്ള ഗംഭീരമായ കാഴ്ചപ്പാടും പ്രകടമാക്കിയതിനാലാണ് എമറിയെ തിരഞ്ഞെടുത്തതെന്നായിരുന്നു അന്നത്തെ റിപ്പോർട്ട്സ്. എന്നിരുന്നാലും, അത് അദ്ദേഹത്തിന് സാക്ഷാത്കരിക്കാൻ കഴിഞ്ഞില്ല എന്നതാണ് വസ്തുത...